Sunday, July 3, 2011

നവകേരള നിര്‍മ്മിതിയില്‍ സി.എച്ച്‌ നല്‍കിയ സംഭാവന

വിശ്വവിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ്‌ ബര്‍ണാഡ്‌ഷായുടെ പ്രസിദ്ധമായ നാടകമാണ്‌ `പിഗ്‌മാലിയന്‍' പൂക്കാരിയായ ഒരു നാടോടിപ്പെണ്‍കുട്ടി സംസ്‌കരിച്ചെടുത്ത്‌ വിവാഹം ചെയ്യുന്ന പ്രൊഫസര്‍ ഹിഗ്ഗിന്‍സ്‌ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്‌. 

സ്‌ത്രീവര്‍ഗ്ഗത്തെ അങ്ങേയറ്റം വെറുക്കു പ്രൊഫസര്‍, സെന്റ്‌ പോള്‍സ്‌ ചര്‍ച്ചിന്‌ മുമ്പില്‍ വെച്ച്‌ അപ്രതീക്ഷിതമായി ഒരു പൂക്കാരിയെ കണ്ടുമുട്ടുകന്നു. പിന്നീട്‌, അവളെ തന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരാന്‍ സാഹചര്യമൊരുങ്ങുന്നു. പൂക്കാരിയായ ആ നാടന്‍ പെണ്‍കുട്ടിയെ ഒരു `മോഡേണ്‍ ഗേള്‍' ആക്കിയെടുക്കാന്‍ തന്റെ പതിനെട്ടടവും പയറ്റുന്ന പ്രൊഫസറുടെ ത്യാഗപൂര്‍ണ്ണമായ രംഗങ്ങള്‍ക്ക്‌ നാടകം രംഗമൊരുക്കുന്നുണ്ട്‌. ജീവിതത്തിലൊരിക്കലും അവള്‍ കുളിച്ചിട്ടില്ല, വസ്‌ത്രം മാറുന്നത്‌ അപൂര്‍വ്വമായി മാത്രം. വികൃതമായ കാട്ടുഭാഷയാണ്‌ അവള്‍ സംസാരിക്കുന്നത്‌. ജീവിതസുഖങ്ങളും ഒചിത്യബോധവും തന്റെ രുവിലെപ്പോലത്തന്നെയെന്ന്‌ വിശ്വസിക്കുന്നവള്‍. 
പ്രൊഫസറുടെ ആധുനിക സൗകര്യങ്ങളടങ്ങിയ കുളിമുറിയിലേക്ക്‌ അവള്‍ പിടിച്ചു ള്ളപ്പെടുമ്പോള്‍ വശംവദയാവാതെ പേടിച്ചുനില്‍ക്കുന്നു, അവള്‍. ബാത്ത്‌ ടബ്ബും ടവലും വഴങ്ങുന്നില്ലെന്ന്‌ മാത്രമല്ല, കണ്ണാടിയില്‍ തന്റെ നഗ്നത കണ്ട്‌ ഭയപ്പെട്ട്‌, പിന്നെ ലജ്ജിക്കുന്നുമുണ്ട്‌. ചെരിപ്പണിയാന്‍, മുടി ചീകാന്‍, നല്ല വസ്‌ത്രങ്ങളും ആഭരണങ്ങളുമണിയാന്‍, മറ്റുള്ളവരോട്‌ ഇടപഴകാന്‍ തുടങ്ങി നിത്യജീവിതത്തിന്റെ സകലവശങ്ങളും പഠിപ്പിച്ചെടുത്ത്‌ ഒരു `സൊസൈറ്റി ലേഡി'യാക്കി അവളെ മാറ്റാന്‍ പ്രൊഫസര്‍ നന്നേ പാടുപെടുന്നുണ്ട്‌. അവസാനം അവളില്‍ അനുരാഗവതനായി അദ്ദേഹം അവളെ വിവാഹം ചെയ്യുന്നതാണ്‌ നാടകാന്ത്യം. 
സി.എച്ച്‌ എന്ന രണ്ടക്ഷരം ഇതുമായി താരതമ്യപ്പെടുത്തി വായിക്കാനൊരു ശ്രമം നടത്തിയാല്‍, നവകേരള നിര്‍മ്മിതിക്ക്‌ ശാസ്‌ത്രീയവും ബൗദ്ധികവുമായ അടിത്തറ പാകാന്‍ ആ മഹാനുഭാവന്‍ നല്‍കിയ സംഭാവനകള്‍ വായിച്ചെടുക്കാനാവും.

മാപ്പിളസമൂഹത്തിന്‌ സംഭവിച്ചത്‌?


സാംസ്‌കാരിക - സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിം സമൂഹം, പ്രത്യേകിച്ച്‌ മലബാറിലെ മാപ്പിളമാര്‍ വളരെ പിന്നോക്കമായിരുന്നുവെന്ന്‌ ബുദ്ധിജീവി - അധികാര സമൂഹങ്ങള്‍ വലിയിരുത്തുന്നു. ഇന്നും ആ പല്ലവി തന്നെ തുടരുന്നു. വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കമെന്നത്‌ കണ്ടറിയാവുന്ന സത്യം തന്നെ. എന്നാല്‍ കരണങ്ങള്‍ ഒട്ടുംതന്നെ അലിഖിതമല്ലതാനും.
 ദൃഢമായ ആത്മീയ സങ്കല്‍പ്പങ്ങളും കറകളഞ്ഞ ദേശീയബോധവുമായിരുന്നു മലബാറിലെ മാപ്പിള സമൂഹത്തിന്റെ മുഖമുദ്ര. പാശ്ചാത്യ മേലാളന്മാര്‍ക്ക്‌ തങ്ങളുടെ വിയര്‍പ്പില്‍ മുളപ്പിച്ചെടുത്ത കാര്‍ഷികവിളകള്‍ വെറുതെ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവരുടെ ഹുങ്കിനെതിരെ പോരാടി സ്വന്തക്കാര്‍ നഷ്‌ടമായിട്ടുപോലും, ആ പടയോടത്തിനിടയില്‍ ധാര്‍മ്മികതക്ക്‌ മാത്രമേ അവര്‍ വിലകല്‍പ്പിച്ചിരുന്നുള്ളൂ. ഭൗതിക വിദ്യാഭ്യാസം അവര്‍ക്ക്‌ അന്യമായതും അംഗലേയ വിരോധികളായതും അക്കാരണങ്ങള്‍ കൊണ്ടെല്ലാമാണ്‌. ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്‌ അവര്‍ പിന്നോക്കക്കാരായതും. വെള്ളപ്പട്ടാളത്തെ നാടുകടത്താന്‍ 1921ലും തുടര്‍ന്നും പോരാടി, ഭാരതം സ്വതന്ത്രമായ പുലരിയില്‍ തങ്ങള്‍ അനാഥരാക്കപ്പെട്ടെന്ന്‌ ഞെട്ടലോടെ ഒരു സമൂഹം തിരിച്ചറിഞ്ഞപ്പോഴേക്കും, അവര്‍ സാമൂഹികമായി തര്‍ത്തെറിയപ്പെട്ടിരുന്നുവെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തിലൊരു സമൂഹത്തിനെയാണ്‌ സി.എച്ചും മുസ്‌ലിം ലീഗ്‌ പ്രസ്ഥാനും വളര്‍ത്തി വലുതാക്കിയത്‌. കൈപിടിച്ച്‌ നടത്തി അധികാരത്തിന്റെ ചെങ്കോലും കിരീടവുമണിയിച്ചത്‌. മുസ്‌ലിം സമൂഹം ഭാരതമണ്ണില്‍ വേറിട്ട ശക്തിയായി മാറിക്കഴിഞ്ഞു, ഇന്ന്‌. 

സി.എച്ച്‌ മുഹമ്മദ്‌ കോയ:`
പിഗ്‌മാലിയന്‍' പോലെ, ഒരു ജനതയുടെ പുനര്‍നിര്‍മ്മിതിയാണ്‌ സി.എച്ച്‌ ചെയ്‌തത്‌. തന്റെ സമൂഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി ശക്തിപ്പെടുത്തിയ ആ നേതാവ്‌ അത്തോളിയിലെ സാധാരണക്കാരില്‍ ഒരുവനായിരുന്ന മൊല്ലാക്കയുടെ മകന്‍ മാത്രമായിരുന്നെന്ന്‌ മനസ്സിലാക്കുമ്പോള്‍ അഭിമാനം കൊള്ളുന്നു. സി.എച്ച്‌ ബുദ്ധിജീവിയായിരുന്നില്ല. ദാസ്‌ക്യാപിറ്റലും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും തലയിലേന്തി താടിവളര്‍ത്തി നടന്നവനായിരുന്നില്ല. ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ക്കോ വേര്‍ഡ്‌സ്‌വര്‍ത്ത്‌ കവിതകള്‍ക്കോ വ്യാകരണം ചമച്ചവനായിരുന്നില്ല. കോഴിക്കോട്‌ നഗരത്തിലെ പള്ളിക്കൂടത്തില്‍നിന്ന്‌ പ്രൈമറി വിദ്യാഭ്യാസം നേടി, ഒട്ടും ദൂരെയെന്ന്‌ ഇന്നിന്റെ കാഴ്‌ചയില്‍ പറയപ്പെടാത്ത തലശ്ശേരിയില്‍ തുടര്‍ന്ന്‌ പഠിക്കാനെത്തിയവന്‍. എന്നാല്‍, തന്റെ സമൂഹത്തിനു വേണ്ടത്‌ വിദ്യാഭ്യാസമാണ്‌, പ്രത്യേകിച്ച്‌ ഭൗതിക വിദ്യാഭ്യാസമെന്ന്‌ തിരിച്ചറിഞ്ഞ്‌ ചിന്തകളും ദീര്‍ഘ ദര്‍ശനങ്ങളും അതിനുവേണ്ടി പണയപ്പെടുത്തുകയായിരുന്നു സി.എച്ച്‌. അതുകൊണ്ടാവണം പ്രൈമറിതലംതൊട്ടേ ആംഗലേയ ഭാഷയിലും സാഹിത്യ - ശാസ്‌ത്രങ്ങളിലും മികവു പുലര്‍ത്തിയിരുന്ന കൊച്ചുമിടുക്കന്‌ പാതിവഴി പഠനം നഷ്‌ടമായത്‌. `വ്യക്തിയാണ്‌ സമൂഹത്തിന്റെ അടിത്തറ' എന്ന മഹാത്മജിയുടെ വാക്കുകള്‍ തിരിച്ചറിഞ്ഞ സി.എച്ച്‌ എന്ന ഭരണകര്‍ത്താവ്‌, തന്റെ അധികാരസപര്യയും അതിനുവേണ്ടിയായിരുന്നു ഉപയോഗിച്ചത്‌. മഹാനായ സീതിസാഹിബും ബാഫഖി തങ്ങളും വളര്‍ത്തി വലുതാക്കിയ സി.എച്ച്‌ എന്ന പ്രതിഭയുടെ ദീര്‍ഘവീക്ഷണങ്ങള്‍ ആ മഹാരഥന്മാരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കിക്കൊടുത്തെന്ന്‌ അനുമാനിക്കണം.
`നിന്നെ സൃഷിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക' എന്ന ഖുര്‍ആനിന്റെ ആദ്യകല്‍പനയും `ചൈനയില്‍ ചെന്നും അറിവ്‌ കരസ്ഥമാക്കണമെ'ന്ന പ്രവാചകോപദേശവും അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു സി.എച്ച്‌. ആത്മീയ ചട്ടക്കൂടില്‍ മാത്രമൊതുങ്ങി നിന്നിരുന്ന ഒരു സമുദായം, ഇംഗ്ലീഷ്‌ ഹറാമെന്ന്‌ പ്രചരിക്കപ്പെട്ട കാലത്തുനിന്നും ചിന്തകന്മാര്‍ക്കും ശാസ്‌ത്ര പണ്ഡിതന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ബീജവാപം നല്‍കാന്‍ സി.എച്ചിന്റെ ചിന്തകള്‍ക്കും ചെയ്‌തികള്‍ക്കുമായി.
 ഇന്നും എല്‍.പി സ്‌കൂളുകള്‍ക്കായി മുറവിളിയുയരുന്ന ഗ്രാമങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പെ കലാലയ വിദ്യാഭ്യാത്തിന്റെയും വൈദ്യ - സാങ്കേതിക - ധനകാര്യശാസ്‌ത്രങ്ങളില്‍ അറിവ്‌ നേടേണ്ടതിന്റെയയും പ്രാധാന്യം വിളിച്ചറിയിച്ചപ്പോള്‍ കളിയാക്കിച്ചിരിച്ചവര്‍ ഇന്ന്‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകുന്നു. കേരളത്തിലങ്ങോളമിങ്ങോളം സര്‍വ്വകലാശാലകള്‍ സ്ഥാപിച്ച്‌ കേരളജനതക്ക്‌ - മുസ്‌ലിം സമുദായത്തിന്‌ പ്രത്യേകിച്ച്‌ - വിദ്യനേടാന്‍ അവസരമൊരുക്കിയതില്‍ സി.എച്ചിന്റെ പങ്ക്‌ സ്‌തുത്യര്‍ഹമാണ്‌. കേരള സംസ്ഥാന രൂപീകരണ സമയത്ത്‌ ഒരൊറ്റ സര്‍വ്വകലാശാല (കേരള സര്‍വ്വകലാശാല) മാത്രമാണ്‌ സംസ്ഥാനത്തുണ്ടായിരുന്നത്‌. ഇന്നോ..? ഈ കൊച്ചുകേരളത്തില്‍ ഏഴ്‌ സര്‍വ്വകലാശാലകള്‍. ഈയൊരു മാറ്റത്തിന്‌ സി.എച്ചും അദ്ദേഹം നയിച്ച രാഷ്‌ട്രീയ ചിന്താപ്രസ്ഥാനവും നല്‍കിയ നേതൃത്വം വിവേകപൂര്‍വ്വമായിരുന്നു. സി.എച്ചിന്റെ അധികാരകാലഘട്ടങ്ങത്തിലാണ്‌ കാലിക്കറ്റ്‌, കൊച്ചി, മണ്ണുത്തി സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്‌. ഇവയില്‍ രണ്ടെണ്ണവും ശാസ്‌ത്രാധിഷ്‌ഠിത സര്‍വ്വകലാശാലയായിരുന്നുവെന്നത്‌ പ്രത്യേകം പ്രസ്‌താവ്യം. ശേഷം വന്ന, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട ഇ.ടി മുഹമ്മദ്‌ ബഷീര്‍, കാലടിയില്‍ സംസ്‌കൃത(ഭാഷാ)സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും സ്ഥാപിക്കാനുത്തരവിട്ടു. ഇവയൊക്കെയും കേരള സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ തള്ളിക്കളയാവുന്നതല്ലല്ലോ. ഇന്നും ഇവിടങ്ങളില്‍ ഭരണം കയ്യാളുന്ന വിദ്യാര്‍ത്ഥി യൂണിയനുകള്‍ സൃഷ്‌ടിക്കുന്ന അക്രമ സാഹചര്യങ്ങളില്‍ ഇവയൊക്കെയും വിസ്‌മരിക്കപ്പെട്ടുപോവുന്നുവോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നും സി.എച്ച്‌ ഉണ്ടായിരുന്നെങ്കിലെന്ന്‌ നാം കൊതിച്ചുപോവുന്നുവല്ലേ.

 സുരക്ഷിതത്വം കൊതിക്കുന്നവര്‍
വിപ്ലവകലുശിതമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകമൊട്ടുക്കും കൊതിക്കുന്നത്‌ സുരക്ഷിതത്വ ബോധമാണ്‌. അതിന്‌ പശ്ചിമേഷ്യയെന്നോ അഫ്രിക്കയെന്നോ അമേരിക്കയെന്നോ വ്യത്യാസമില്ല. ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്‌ സുരക്ഷിതത്വമില്ലായ്‌മ തന്നെ! അതിന്റെ പേരില്‍ ഒരു ജനവിഭാഗത്തെയോ പ്രദേശത്തെയോ കുറ്റപ്പെടുത്താനാണ്‌ ലോകം മിക്കുന്നതെന്ന്‌ മറ്റൊരു വശം.
 ഭാരതവും ഭീകരാക്രമണങ്ങളില്‍നിന്നും മുക്തമല്ല. മുംബൈയിലും മലേഗാവിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചിന്തിക്കൊണ്ടിരിക്കുന്നതോ ചിന്തിയതോ ആയ ചോരക്ക്‌ ഒരേ നിറം തന്നെയാണ്‌. അത്‌ ഭീകരവാദികളാവട്ടെ, ബംഗാളിലെയോ ബീഹാറിലെയോ മാവോ - നക്‌സല്‍ വാദികളാവട്ടെ. ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്‍മോഹന്‍ സിംഗും ആഭ്യന്തരമന്ത്രി പി. ചിദംബരവും തുറന്നുസമ്മതിക്കുന്നു, ഇന്ത്യ നക്‌സല്‍ ഭീഷണിയിലെന്ന്‌. കേരളത്തിലും ഗുണ്ടാ - മാഫിയാ സംഘങ്ങള്‍ പോലീസിനും അധികാരികള്‍ക്കും കുടപിടിക്കുന്നു. അവര്‍ക്ക്‌ പട്ടുമെത്ത വിരിക്കാന്‍ മന്ത്രിപുത്രന്മാരും. 

കലാലയങ്ങള്‍ രക്തക്കളങ്ങളാവുന്നുണ്ട്‌. സര്‍വ്വകലാശാലാ ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ സി.എച്ചിന്റെ കാലത്തായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കേരള ഭരണത്തിലെത്തിയ സി.എച്ച്‌, വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കുവാന്‍ നല്‍കിയ മഹത്തായ അവസരം. ഇന്നോ ക്രിയാത്രമകത വിട്ട്‌ സ്വന്തം സുഹൃത്തിന്റെ മുതുകില്‍ വിപ്ലവ രാഷ്‌ട്രീയത്തിന്‌ ഹരിശ്രീ കുറിക്കുന്നു ചിലര്‍. 
സി.എച്ചിനെ നമ്മളെങ്ങനെ മറക്കും? ഒരുകാലത്ത്‌ നക്‌സലുകളുടെ വാള്‍മുനയില്‍ നിന്നിടത്തുനിന്നും കേരളത്തെ സുരക്ഷിതത്വത്തിന്റെ കമ്പിളി പുതപ്പിച്ച പ്രിയപ്പെട്ട ആഭ്യന്തരമന്ത്രിയെ; വയനാടും പാലക്കാടുമെല്ലാം നക്‌സല്‍ തീവ്രവാദികള്‍ തേരോട്ടം നടത്തിയ കാലത്ത്‌ നക്‌സല്‍ നേതാവിന്റെ (വര്‍ഗ്ഗീസ്‌) വേരറുത്ത ധീരനായിരുന്നു സി.എച്ച്‌. 
ഇ.എം.എസ്‌ മന്ത്രിസഭ തീരുമാനിച്ച്‌ നടപ്പാക്കാതെ പോയ ഭൂപരിഷ്‌കരണ നയം നടപ്പില്‍ വരുത്തിയതോടെ, ആദിവാസി സമൂഹമടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ സര്‍ക്കാര്‍ സരണിയില്‍ അണിചേരുകയായിരുന്നു. അതൊന്നും സാമുദായികമോ ജാതീയമോ ആയ താല്‌പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. കേരളത്തിന്റെ ആടിയുലഞ്ഞ ആഭ്യന്തരമേറ്റെടുത്ത ചങ്കുറപ്പും സ്വന്തം നാടിനോടുള്ള ആത്മാര്‍ത്ഥതയും കൊണ്ടായിരുന്നു. മാത്രമോ, എ. ലക്ഷ്‌മണയെന്ന ഹരിജന്‍ പോലീസ്‌ ഓഫീസറെ നിയമിച്ച്‌ സി.എച്ച്‌ അന്നോളം നിലനിന്നിരുന്ന കമ്യൂണിസ്റ്റ്‌ `സെല്‍ഭരണം' - പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം സംരക്ഷണം നല്‍കപ്പെട്ടിരുന്ന്‌ കാലം - അവസാനിപ്പിച്ചു. മൂന്ന്‌ രൂപ വേതനം പറ്റിയിരുന്ന `ഹോം ഗാര്‍ഡ്‌ പോലീസി'ല്‍ പോലും മുസ്‌ലിം യുവാക്കള്‍ക്ക്‌ നിയമനം നിഷേധിച്ച മദിരാശിയിലെ ആഭ്യന്തരമന്ത്രി പ്രൊഫ. എ. സുബ്ബരായന്റെ ധാര്‍ഷ്‌ട്യത്തിന്‌ മധുരമായ പ്രതികാരമായിരുന്നു കേരളാ പോലീസിന്റെ നിയന്ത്രണം കയ്യാളിയ സി.എച്ചിന്റെ മന്ത്രിപദം. 
കേരളം കണ്ട ഏറ്റവും നീതിമാനായ ആഭ്യന്തരമന്ത്രിയെന്ന്‌ ജനസംഘം നേതാക്കളടക്കം വാഴ്‌ത്തിയ സി.എച്ചിന്‌ പക്ഷേ, ഗംഗാധരമേനോന്റെ കമ്യൂണിസ്റ്റ്‌ വെറി ചാര്‍ത്തിയത്‌ ഹുങ്കാരത്തിന്റെ ആസിഡ്‌ ബള്‍ബ്‌ വര്‍ഷമായിരുന്നു. സി.എച്ച്‌ ഒന്നിലും പതറിയില്ലെന്നു മാത്രമല്ല, ഉറച്ച കാല്‍വെപ്പുകളോടെ നവകേരള നിര്‍മ്മിതിക്ക്‌ ചേതന നല്‍കുകയായിരുന്നു.
ഒരു ദേശത്തിന്റെ നിര്‍മ്മിതിക്ക്‌ സുരക്ഷിതത്വത്തിനും നിര്‍ഭയത്തിനും എന്തു പ്രാധാന്യമുണ്ടെന്ന്‌ സി.എച്ച്‌ പഠിപ്പിക്കുകയായിരുന്നു. ഓംപ്രകാശും പുത്തന്‍പുരക്കല്‍ രാകേഷും ബിനീഷ്‌ കോടിയേരിയും കേരള ആഭ്യന്തരം അമ്മാനമാടുന്ന ഈ യുഗത്തിലിരുന്ന്‌ നോക്കുമ്പോള്‍ നിഷ്‌പ്രയാസം വായിച്ചെടുക്കാവുന്ന സുവര്‍ണ്ണ അധ്യായമായി സി.എച്ച്‌ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു.

കേരളം കുതിക്കുമ്പോള്‍
ലോകം അതിവേഘം കുതിക്കുന്നു. നിമിഷത്തിന്റെ മൈക്രോ വ്യത്യാസങ്ങളില്‍ ദുരങ്ങളെത്തിപ്പിടിക്കാന്‍ വെമ്പുന്ന മനുഷ്യന്‍. കേരളവും ചെറു ഉള്‍നാടന്‍ ഗ്രാമങ്ങളും വ്യത്യസ്ഥമല്ല. നാല്‌ കിലോമീറ്റര്‍ ചുരുക്കിക്കിട്ടുന്നതിനുവേണ്ടി പുഴക്കുകുറുകെ സ്വയം തോണിതുഴഞ്ഞ്‌ ചാലിയാറിന്റെ മണല്‍ ഗര്‍ത്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞ എട്ട്‌ കൗമാരങ്ങളെ മറക്കാറായിട്ടല്ലോ. ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ഒരു തൂക്കുപാലം വാഗ്‌ദാനം ചെയ്‌തു കേരള സര്‍ക്കാര്‍....
 ഓര്‍ത്തുപോവുന്നത്‌ സി.എച്ചിനെയാണ്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ ജീവന്‍ ജ്വലിപ്പിച്ച നായകന്‍, ഓരോ എം.എല്‍.എക്കും ഓരോ റോഡെന്ന ആശയം, തദ്ദേശ സ്വയംഭരണകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ ഗ്രാമോത്സവം തുടങ്ങി ആ ജനനായകന്റെ ബുദ്ധിയിലുദിച്ച്‌ പ്രാവര്‍ത്തികമായ എത്രയെത്ര വികസനാശയങ്ങള്‍..! മറക്കില്ലല്ലോ പ്രബുദ്ധകേരളം.
അഞ്ച്‌ വര്‍ഷത്തോളം പ്രതിപക്ഷത്തിരുന്ന്‌ കൊഞ്ഞനംകുത്തി, ഭരണത്തിലിരുന്ന്‌ തീരദേശ ഹൈവേക്ക്‌ കോപ്പുകൂട്ടുന്ന സഖാവേ, സി.എച്ചിന്റെ പുത്രന്‍ മുമ്പോട്ടുവെച്ച എക്‌സ്‌പ്രസ്‌ ഹൈവേ ആശയം, അടിനെ പിടിച്ചു പട്ടിയാക്കുന്നവരാണോ നിങ്ങള്‍? ചോദിക്കാതെ തരമില്ല!


എന്നു ഒരുമുഴംമുമ്പേ എറിഞ്ഞ സി.എച്ച്‌

സി.എച്ചിന്റെ ചിന്തകള്‍ വര്‍ത്തമാനകാലഘട്ടത്തിനായി പിറവിയെടുത്തതായിരുന്നില്ല, മറിച്ച്‌ നന്മനിറഞ്ഞ ഭാവിയിലേക്കുള്ള ചുണ്ടുപലകളായിരുന്നു. 
സ്‌ത്രീവിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത്‌ മുസ്‌ലിം സ്‌ത്രീകളോട്‌ പഠിക്കാന്‍ പ്രേരിപ്പിച്ചു സി.എച്ച്‌. ചില യാഥാസ്ഥിക സമൂഹം എതിര്‍ത്തിട്ടുകൂടി. മുസ്‌ലിം നാടാര്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക വഴി സ്‌ത്രീ മുന്നേറ്റത്തിന്റെ വിപ്ലവമാണ്‌ സി.എച്ചിന്‌ സൃഷ്‌ടിക്കാന്‍ സാധിച്ചത്‌. `അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌' എന്നത്‌ പ്രാവര്‍ത്തികമാക്കിയ മഹാന്‍. 1982ലെ കേന്ദ്രസര്‍ക്കാറിന്റെ സ്‌ത്രീ വിദ്യാഭ്യാസ മികവ്‌ പുലര്‍ത്തിയ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌ സമ്മാനിക്കപ്പെട്ടതും സി.എച്ചിനുള്ള അംഗീകാരമായിരുന്നു. 
സ്‌ത്രീ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയതുവഴി ഒരു സമൂഹത്തെയൊന്നടങ്കം സംസ്‌കരിക്കാനൊരുങ്ങിയ സി.എച്ച്‌ ഇല്ലായിരുന്നുവെങ്കില്‍ റാബിയമാരും വനിതാ ഭരണകര്‍ത്താക്കളും കേരളത്തിന്‌ അന്യം നിന്നേനെ. 

സി.എച്ചിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ നിഷേധിക്കാനാവാത്തതാണ്‌ അറബി അധ്യാപകര്‍ക്ക്‌ നല്‍കിയ പരിഗണന. കേരള സംസ്ഥാനത്തെ സ്‌കൂളുകളില്‍ അറബി അധ്യാപകരെ സ്ഥിരപ്പെടുത്തിയതിലൂടെ സമൂഹത്തിന്റെ പിന്‍നിരയില്‍നിന്നും തങ്ങളുടെ അവകാശങ്ങളും ആവശ്യകതകളും നേടിയെടുക്കാന്‍ സ്വയം പര്യാപ്‌തത നേടി മുന്‍പന്തിയിലെത്തിയില്ലേ? മാത്രമോ, ഹിന്ദുത്വ സംസ്‌കാരം മാത്രം വിളമ്പിയിരുന്ന പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിച്ച്‌ മതേതര സിലബസ്‌ നടപ്പാക്കിയത്‌ സി.എച്ച്‌ എന്ന വിദ്യാഭ്യാസ മന്ത്രിയായിരുന്നില്ലേ..?
കേരള ടൂറിസം വളര്‍ന്നു. സി.എച്ച്‌ ഇല്ലായിരുന്നെങ്കില്‍ ടൂറിസം എന്ന വകുപ്പ്‌ തന്നെ കേരളത്തിലുണ്ടാവുമായിരുന്നില്ല എന്നു പറയേണ്ടിവരും. `ദൈവത്തിന്റെ സ്വന്തം നാടി'ന്റെ ലാവണ്യം ലോകമൊട്ടുക്കും പരക്കാനും വൈകിപ്പോകുമായിരുന്നു. 
തീര്‍ച്ചയായും സി.എച്ച്‌ ഒരു വ്യക്തിയായിരുന്നില്ല, കേരളത്തിന്റെ നാഡീമിടിപ്പ്‌ തൊട്ടറിഞ്ഞ്‌ നവകേരളത്തിന്റെ ഭാവി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ മഹാത്മാവാണദ്ദേഹം. അഴിമതിയുടെ കറപുരളാത്ത, വിമര്‍ശകര്‍ക്ക്‌ നര്‍മ്മത്തിന്റെ മേമ്പൊടി തൂവിയ മറുമൊഴി നല്‍കിയ നേതാവ്‌. 
സി.എച്ചിലെ സാഹിത്യകാരനെ മാറ്റിനിര്‍ത്തി സാഹിത്യ കൈരളി പൂര്‍ണ്ണമാവില്ല. താന്‍ പത്രാധിപരായ ചന്ദ്രികയിലൂടെ കേരളത്തിന്‌ അനേകം സാഹിത്യ - സാംസ്‌കാരിക നായകന്മാരെ വളര്‍ത്തി സി.എച്ച്‌. മലയാളത്തിന്റെ സ്വന്തം എം.ടി ഒരിക്കലൊരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: ``ഞാനെന്ന കലാകാരന്‌ ചന്ദ്രിക നല്‍കിയ പ്രോത്സാഹനം ചെറുതല്ല.''
യു.എ ഖാദര്‍, ടി. പത്മനാഭാന്‍ തുടങ്ങി സാഹിത്യകേരളം നെഞ്ചേറ്റിയ മഹാപ്രതിഭകള്‍ക്ക്‌ പ്രോത്സാഹനമായിരുന്നു സി.എച്ച്‌; ആദ്യകളരിയായിരുന്നു ചന്ദ്രിക. 
അതെ, സി.എച്ച്‌ ജീവിക്കുന്നു, കേരളത്തിന്റെ ഓരോ ഉഛ്വാസ നിശ്വാസത്തിലും അജയ്യനായി. സി.എച്ചിന്റെ പ്രസംഗങ്ങള്‍ കേരള ജനതയില്‍ വിശിഷ്യാ മാപ്പിളമ
ക്കളില്‍ വീശിയ മാറ്റത്തിന്റെ അലയൊലി (അവ) ഇന്നും മലയാള മണ്ണില്‍ അടങ്ങുന്നില്ല. ഇന്നും കേരള കലാലയങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. കരുത്തുറ്റ, ജീവസുറ്റ വിപ്ലവ - വികസന മുദ്രാവാക്യങ്ങളായി അവ പ്രതിധ്വനിക്കുന്നു. 
``പഠിക്കുക.. പഠിക്കുക... വീണ്ടും പഠിക്കുക....''
ബംഗാളിന്റെ തെരുവുകളില്‍ ഇന്നും ഏച്ച്‌ വേച്ച്‌ നീങ്ങുന്ന കോലങ്ങളും, സൈക്കിള്‍ റിക്ഷകളും, നന്തീഗ്രാമില്‍ നിന്നും കേള്‍ക്കുന്ന നിലക്കാത്ത രോദനങ്ങളും കേരളജനതക്കും സമുദായത്തിനും സി.എച്ച്‌ നല്‍കിയ നേതൃത്വവും ആ മഹാത്മാവിന്റെ വാക്കുകളും ശ്രോതാക്കളുടെ ആത്മാഭിമാനവും രാജ്യസ്‌നേഹവും വളര്‍ത്തി. ഇന്ത്യന്‍ മുസല്‍മാനെന്ന അസ്ഥിത്വം മനസ്സിലാക്കി കേരളത്തിന്റെ ഭാവിയില്‍ പങ്കുചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. 
``കാസ്‌പിയന്‍ തീരത്ത്‌ കോണകമുടുത്ത്‌ ഞെണ്ട്‌ പിടിച്ചു ജീവിച്ചിരുന്ന യൂറോപ്യന്മാര്‍ക്ക്‌ ശാസ്‌ത്രത്തിന്റെ വെളിച്ചം നല്‍കിയവരാണ്‌ നിങ്ങള്‍, ഖുതുബ്‌ മിനാര്‍ പോലെ ഉത്തുംഗവും താജ്‌മഹല്‍ പോലെ മനോഹരവും ചെങ്കോട്ടപോലെ ഭദ്രവുമായ ഒരു സംസ്‌കാരത്തിന്റെ വക്താക്കളാണു നിങ്ങള്‍. നിങ്ങള്‍ ആരുടെയും വെള്ളംകോരികളും വിറുകവെട്ടികളുമല്ല.''
സി.എച്ച്‌ ഇങ്ങനെ ശബ്‌ദിക്കുമ്പോള്‍ `ഞങ്ങളുമീ മണ്ണിന്റെ, ഭാരതത്തിന്റെ അവകാശികളാണെന്ന്‌' അവരുടെ മനസ്സില്‍ സന്നിവേശിപ്പിക്കുകയായിരുന്നു ആ നേതാവ്‌. 

``ഏറനാട്ടിലെ ഒരുപിടി മണ്ണ്‌ വാരി മണത്ത്‌ നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ്‌ അളക്കാന്‍ `കൂറോ മീറ്റര്‍' തിരഞ്ഞ്‌ നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്‌.'' ഇങ്ങനെ പ്രസംഗിച്ച സി.എച്ച്‌ കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി, കേരളത്തിന്റെ ഭാഗമാക്കി. മുമ്പു പറഞ്ഞ ബര്‍ണാഡ്‌ഷായുടെ നാടകവുമായി താരതമ്യം ചെയ്‌ത്‌ വായിക്കാനാഗ്രഹിക്കുന്നു. 

Wednesday, June 29, 2011

അഴീക്കോടിന്റേത് തീരാത്ത കുടിപ്പക മാത്രം


മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ അസൂയ പൂണ്ടിട്ടുള്ളവരുടെ തലപ്പത്ത് സുകുമാർ അഴീക്കോട് എത്തിയിരിക്കുന്നു. മുസ്ലിം ലീഗിന്ന് ഈ വകുപ്പ് നൽകിയത് എന്തോ മഹാപാതകമായിപ്പോയി എന്നാണ് മാഷ് ആദ്യം തട്ടിവിട്ടത്. അത് ക്ലച്ച് പിടിക്കുന്നില്ല എന്നു കണ്ടപ്പോൾ പുതിയ ചില വാദങ്ങളുമായി വീണ്ടും രംഗ പ്രവേശം ചെയ്തീരിക്കുന്നു. പറയുന്നതെല്ലാം ബോധപൂർവം തന്നെയാണോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കും വിധമാണ് ഓരോ പ്രസ്താവനകളും. ഇതിലൊന്നും കേരള ജനതയോടുള്ള ഗുണകാംക്ഷയല്ല ഉള്ളത്. സത്യത്തിന്റെ കണിക പോലും അതിലൊന്നും ഇല്ല താനും.

മന്ത്രിമാരായി പരിചയം ഉള്ളവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നാണ്  മാഷിന്റെ പുതിയ കണ്ടു പിടുത്തം. അബ്ദുർ റബ്ബിനു അതില്ലത്രെ. ഒരു എം എൽ എ പോലും ആയി പരിചയമില്ലാത്ത ഒരാൾ കഴിഞ്ഞ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ആയി വകുപ്പ് കുളമാക്കിയ പ്പോൾ എവിടെയായിരുന്നു ഈ കരിനാക്ക്? ആ മന്ത്രി ഒരു മുസ്ലിം അല്ലായിരുന്നു, പ്രത്യേകിച്ച് ലീഗുകാരനല്ലായിരുന്നു എന്നതു കൊണ്ടു മാത്രമല്ലേ മിണ്ടാതിരുന്നത്? പേരിന്റെ പിന്നിൽ വലിയ ഡിഗ്രികളും വാലുകളും ഉള്ളവരും അതില്ലാത്ത ലീഗിന്റെ മന്ത്രിമാരും കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിമാരായിണ്ട്. അവരിൽ കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ മുഖച്ചായ മാറ്റിയവർ ആരാണെന്ന വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനു മാഷ് തയ്യാറുണ്ടെങ്കിൽ ഞങ്ങളുടെ വാർഡ് എം എസ് എഫിന്റെ ഭാരവാഹികൾ മതിയാകും അതിന്നു.

രണ്ടു മുസ്ലിം ലീഗുകൾ തമ്മിൽ 1984 ലയിച്ചപ്പോളും മാന്യൻ പ്രതികരിച്ചിരുന്നു. ആരും പ്രതികരണം ആരാഞ്ഞിട്ടല്ല പ്രതികരിച്ചത്. രണ്ടു ലീഗുകൾ ലയിച്ചതിൽ എനിക്ക് ഒട്ടും സന്തോഷമില്ല, ഇന്ത്യയും പാകിസ്താനും തമ്മിൽ ലയിക്കുകയാണെങ്കിൽ അതിലാണ് എനിക്കു സന്തോഷം. ഇതായിരുന്നു പ്രതികരണം. അവസരത്തിലും അനവസരത്തിലും ഇയാൾ മുസ്ലിം ലീഗിനെ ഭൽസിക്കുന്നതിന്നു പിന്നിൽ ഒരു സത്യമുണ്ട്.

കോഴിക്കോട് സർവകലാശാല അതിന്റെ വളർച്ചയുടെ പടവുകൾ കയറുന്ന കാലത്ത് മാഷ് അവിടെ ഒരു മലയാളം വാദ്ധ്യാരും മലയാള വിഭാഗം തലവനും പിന്നീട് പ്രൊ വൈസ് ചാൻസലറുമായിരുന്നു. അന്ന് സർവകലാശാലയിൽ ഒഴിവു വന്ന വൈസ് ചാൻസിലർ പദവി തനിക്കു കിട്ടുമെന്നു കരുതി മാഷും നടന്നിരുന്നു. കോഴിക്കോട് സർവകലാശാലയുടെ തലപ്പത്ത് ഇരിക്കേണ്ടത് ഒരുവാടക പ്രസംഗകനല്ലമറിച്ച് ഒരു വിദ്യാഭ്യാസ വിചക്ഷണനാണ് എന്ന് തിരിച്ചറിഞ്ഞത് സി എച് എന്ന മഹാമനുഷ്യനായിരുന്നു. അദ്ദേഹം ശക്തനായ ഒരു വൈസ് ചാൻസലറെ നിയമിച്ചു. മാഷ് ഇതിൽ പ്രതിഷേധിച്ചു പ്രൊ വൈസ് ചാൻസലർ സ്ഥാനം രാജിവച്ചു. ഒരു പൂച്ചക്കുട്ടി പോലും പ്രതികരിച്ചില്ല.

ആ പക ഇന്നും മനസ്സിൽ പേറി നടക്കുകയും, മൂർച്ഛിച്ച് വർഗ്ഗീയതയിലേക്കു പോകുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.  മാഷിനെ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തിയാൽ സ്ഥാപനം നശിക്കുകയല്ലാതെ ഗുണം പിടിക്കില്ല എന്ന സി എച്ചിന്റെ ദീർഘവീക്ഷണം എത്ര മാത്രം ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചിട്ടൂണ്ട്. മാഷ് തലപ്പത്തിരുന്നു വിജയിപ്പിച്ച ഒരു സ്ഥാപനമോ പ്രസ്ഥാനന്മോ കേരളത്തിൽ ഉണ്ടോ? മഷിന്റെ വചാടോപം കേട്ട് ചിലർ അദ്ദേഹത്തെ ഒരു മലയാള പത്രത്തിന്റെ മുഖ്യ പത്രാധിപരാക്കിയത് അവസാനത്തെ ഉദാഹരണം മാത്രം.

ഒരു ഡ്രൈവറും ഒരു കാറും എന്ന ലോകത്തിനപ്പുറത്ത് മനുഷ്യരുമായി ബന്ധമുള്ളവരാണ് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും.ഓരോ തെരഞ്ഞെടുപ്പു വേളകളിലും അവർ സ്ക്രീൻ ചെയ്യപ്പെടുന്നുണ്ട്.  മാഷിനെ പോലെയുള്ളവരുടെ കടിച്ചു കീറലുകൾക്ക് അവർ നിന്നു തരുന്നുണ്ട്. അവരുടെ പരിചയ്ത്തിന്റെയും ജനസമ്പർക്കത്തിന്റെയും ഏഴയലത്തു പോലും എത്തുകയില്ല നിങ്ങളുടെ ഡോക്ടറേറ്റും വാചാലതയും. അത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന്നു മുമ്പ് കോടതിയിൽ കേസു കൊടുത്ത് മാന്യനാകാൻ നോക്കുകയല്ലാതെ ശക്തമായി ഒന്നു നേരിടാൻ പോലും നിങ്ങൾക്കാർക്കും സാധിക്കില്ല.

അതുകൊണ്ട് തന്റേതായ ന്യൂനത കൊണ്ട് നഷ്ടപ്പെട്ട കാര്യങ്ങൾ തിരിച്ചറിഞ്ഞു മാന്യത കളയാതിരിക്കുക. കുറച്ചു കാലം കൂടി പ്രസംഗിച്ചു നടക്കേണ്ടേ? പറയാൻ ആഗ്രഹിച്ചിട്ടല്ല, പറയിച്ചതു കോണ്ട് പറഞ്ഞു പോയതാണ്. അളയിലിട്ടു കുത്തിയാൽ ചേരയും കടിക്കും എന്നത് അറിയാൻ മലയാളത്തിൽ ഡൊക്ടറേറ്റ് ഒന്നും വേണ്ട, തത്വമസിയൊന്നും വായിക്കേണ്ട. രണ്ടാം  ക്ലാസ്സി മലയാളം കോപ്പി എഴുതിയാൽ മതി.

അഹമ്മദ് കുട്ടി വി പി - അജ്മാൻ
(ചന്ദ്രികയുടെ ജനശബ്ദം കോളത്തിൽ  27/6/2011 നു പ്രസിദ്ധീകരിച്ചു.)

Tuesday, June 21, 2011

ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനം : വിവാദങ്ങളുടെ നാല്പത്തിരണ്ടു വർഷം


 കേന്ദ്രങ്ങളും ഭരണ കർത്താക്കളും തങ്ങളുടെ സമീപത്തായിരിക്കുക എന്നത് ഏതൊരു ജനതയുടെയും അഭിലാഷവും സൗകര്യദായകവുമാണ്ഇതിന്നായി നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളുമായി തിരിച്ചു ഭരണ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നുഓരോരുത്തരുടെയും ഒരുവിധം പ്രശ്നങ്ങൾ ജില്ലാ ആസ്ഥാനത്ത് എത്തിയാൽ തീർക്കാവുന്ന വിധമാണ് ഇന്നത്തെ സംവിധാനമുള്ളത്ഒരു ജില്ല രൂപീകരിക്കുക എന്നത് ഒരു ക്യാബിനറ്റ് തീരുമാനം വഴി സംസ്ഥാന സർക്കാർ ചെയ്യുന്ന തീർത്തും ഒരു ഭരണപരമായ കര്യം മാത്രമാണ്അതിനൊന്നും പ്രത്യേക രാഷ്ട്രീയ ചർച്ചകളോ വിവാദങ്ങളോ ഉണ്ടാകാറില്ലഎന്നാൽ കേരളത്തിൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ അതു വല്ലാത്ത ഒരു വിവാദമായിരുന്നു.



ഐക്യ കേരളം 1956 നവമ്പർ ഒന്നാം തിയ്യതി നിലവിൽ വന്നപ്പോൾ ഒമ്പത് ജില്ലകളുണ്ടായിരുന്നുതിരുകൊച്ചി പ്രദേശത്ത് ആറും മലബാർ പ്രദേശത്ത് മൂന്നുംപലക്കാട്കോഴിക്കോട്കണ്ണൂർജില്ലാ ആഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ജനം വളരെയധികം കഷ്ടപ്പെടുകയുണ്ടായികൂട്ടിലങ്ങാടിയിലുണ്ടായിരുന്നവർ പാലക്കാട്ടേക്കും വഴിക്കടവുകാർ കോഴിക്കോട്ടേക്ക്ക്കും പോകേണ്ടിയിരുന്ന ഒരു കാലംസാന്ദർഭികമായി ഒരു കാര്യം ഉണർത്തട്ടെമലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള എടക്കര സ്വദേശിയായ ഒരു കർഷകൻ തന്റെ എരുമക്ക് കൃത്രിമ ബീജസങ്കലനം നടത്തിക്കാനായി കാലത്തു മുതൽ നടന്നു മഞ്ചേരിയിൽ എത്തിയത് നാലു മണിക്ക്ഏറനാടു താലൂക്കിൽ  സൗകര്യമുള്ള ഒരേ ഒരു മൃഗാസ്പത്രിയുള്ളത് മഞ്ചേരിയിൽ മാത്രംആസ്പത്രിയിലെത്തിയ  സാധുവും നിരക്ഷരനുമായ ഏറനാടൻ മാപ്പിളയോട് ഡോക്ടർ പറഞ്ഞത്: “ഇന്നു സമയം കഴിഞ്ഞുനാളെ നേരത്തേ വന്നോളൂ” എന്നായിരുന്നു.തിരിച്ചു പോയി നാളെയും ഇതേ സമയത്തു തന്നെ എത്തിയാലുള്ള അവസ്ഥയും ആലോചിച്ചു  സാധു തന്റെ എരുമയുടെ കയറും പിടിച്ചു നടന്നുമഞ്ചേരി അങ്ങാടിയിൽ നാൽക്കവലയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന  മനുഷ്യനെ ഏറനാട്ടിന്റെ വീരപുത്രൻ വലിയ പീടികക്കൽ അഹ്മദ് എന്ന പെരൂൽ സാഹിബ് കണ്ടുഅദ്ദേഹം അടുത്തു ചെന്നു കാര്യം അൻവേഷിച്ചുകാര്യം മനസ്സിലായ പെരൂൽ സാഹിബ് അയാളെ ആസ്പത്രിയിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയിഡോക്ടറോട് പെരൂൽ സാഹിബ് സംസാരിച്ചിട്ടും ഡോക്ടർ പഴയ പല്ലവി തന്നെ ആവർത്തിച്ചുഅവസാനം തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പറഞ്ഞൂഹേഎരുമയുടെ സുഖം കക്കുന്ന---------- കുത്തെടാ അതിനെഡോക്ടർ ഉടൻ തന്നെ കുത്തിവെപ്പു നടത്തിഇത് അന്നത്തെ അവഗണനയുടെ പതിനായിരങ്ങളിൽ ഒന്നു മാത്രം.
ഇത്തരം അവഗണനയുടെ നുകത്തിൽ പെട്ടു ഞെരിയുന്ന ഒരു ജനതക്കും  ജനാധിപത്യ രാജ്യത്തിലെ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് അവരോടുള്ള നീതിക്കപ്പുറം യാതൊന്നുമല്ലഇന്ത്യൻ ദേശീയ രാഷ് ട്രീയത്തിൽ കോൺഗ്രസ്സിന്റെ ദുർഗ്ഗാപൂർ പ്രമേയം ഉയർത്തി വിട്ട രാഷ്ട്രീയ ധ്രുവീകരണം തുടങ്ങിക്കഴിഞ്ഞിരുന്നു സാഹചര്യത്തിൽ മുസ്ലിം ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിനുള്ള മോഹവുമായി എംഎസ് നമ്പൂതിരിപ്പാട് കോഴിക്കൊട്ട് അങ്ങാടിയിലുള്ള സയ്യിദ് അബ്ദുർ റഹ്മാൻ ബഫഖി തങ്ങളുടെ അരി ഗോഡൗണിൽ വന്നു കാത്തു കെട്ടിക്കിടക്കുന്ന കാലംസി പി എമ്മുമായി ഒരു രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ മുസ്ലിം ലീഗ് മുന്നോട്ടു വച്ച പ്രധാനപ്പെട്ട മൂന്നു ഡിമാന്റുകളിൽ ഒന്നാമത്തേത് ഏറനാട്ടിലെയും വള്ളുവ നാട്ടിലെയും അവികസിത പ്രദേശങ്ങൾ ചേർത്തു മലപ്മുറം ജില്ല രൂപീകരിക്കുക എന്നതായിരുന്നുപുരോഗമനപരമായ പല കാര്യങ്ങളും മുന്നോട്ടു വച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട ഐക്യമുന്നണി ചരിത്ര വിജയം നേടി അധികാരത്തിൽ വന്നുകോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിഒൻപത് അംഗങ്ങ്ളെയും കൊണ്ടാണ് കരുണാകരൻ നിയമ സഭയിലെത്തിയത്. “രണ്ടു കയ്യിൽ എണ്ണാൻ ആളുണ്ടാകില്ല കരുണാകരാ” എന്ന ബാഫഖി തങ്ങളുടെ വാക്ക് സത്യമായി പുലരുകയായിരുന്നുമുസ്ലിം ലീഗിലെ സി എച് മുഹമ്മദ് കോയാ സാഹിബും മഞ്ചേരിയിലെ എം പി എം അഹ് മദ് കുരിക്കളും മന്ത്രിമാരായിഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്ന കാരണത്താൽ അവഗണിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ജനവിഭാഗത്തിനു ചോദിക്കാനും പറയാനും ആളുണ്ടായിജനാധിപത്യ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് അവർ മെല്ലെ മെല്ലെ നടന്നടുക്കാൻ തുടങ്ങി.
 ജനതയ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അധികാരികളും അധികാരങ്ങളും അവരുടെ അടുത്തേക്ക് എത്തുക എന്ന ലക്ഷ്യവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലക്കു വേണ്ടി ശ്രമം ആരംഭിച്ചുജില്ല രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചത് മങ്കടയുടെ അന്നത്തെ മുസ്ലിം ലീഗുകാരനായ എം എൽ  ജനാബ് പി അബ്ദുൽ മജീദ് സാഹിബ് ആയിരുന്നു.  ജില്ല രൂപീകരിക്കാനുള്ള ശ്രമങ്ങളെക്കാൾ ശക്തമായി പ്രതിപ്രവർത്തനവും ആരംഭിച്ചു ഭൂപ്രദേശത്തുകാർക്ക് ജില്ല വഴി ലഭിക്കാൻ പോകുന്ന പുരോഗതിയല്ല വിവാദത്തിനും ചർച്ചക്കും വിഷയമായത് ജില്ല ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാകും എന്നായിരുന്നു ആരോപണംമുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജില്ല നിലവിൽ വന്നാൽ ഇവിടെയുള്ള ഹിന്ദുക്കൾക്ക് രക്ഷയുണ്ടാവില്ലഅമ്പലങ്ങളും ക്ഷേത്രങ്ങളും തകർക്കപ്പെടുംപൊന്നാനി കടപ്പുറത്ത് പകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള കപ്പൽ വരുംമലപ്പുറം പകിസ്ഥാന്റെ ഭാഗമാകുംബാഫഖി തങ്ങൾ പകിസ്ഥാന്റെ പ്രതിനിധിയായി മലപ്പറത്തിന്റെ പ്രസിഡന്റാകുംഎന്നിങ്ങനെ കള്ളത്തരങ്ങൾ മാത്രം കെട്ടഴിച്ചു വിട്ടുകൊണ്ടിരുന്നുഅങ്ങനെ മലപ്പുറം അന്താരാഷ്ട്ര ചർച്ചാ വിഷയമായി മാറി കുപ്രചരണത്തിൽ ദേശീയ വാദികളും വർഗ്ഗീയ വാദികളും ഒരേ പക്ഷത്ത് അണി നിരന്നുനിർദ്ദിഷ്ട ജില്ലയുടെ രണ്ട് അതിർത്തികളായ പൊന്നാനിവഴിക്കടവ് എന്നീ പ്രദേശങ്ങളിൽ നിന്ന് യഥാക്രമം ആര്യാടൻ മുഹമ്മദും ടി  ബാവയും നയിക്കുന്ന ജില്ലാ വിരുദ്ധ കാൽനട സമര ജാഥകൾ ആരംഭിച്ചു മലപ്പുറത്ത് സമാപിച്ചുജനസംഘം (പഴയ ബി ജെ പിആർ എസ് എസ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം ആരംഭിച്ചുഇതിന്റെ ഭാഗമായി മലപ്പുറത്തു നടന്ന സമരത്തിൽ ആർ എസ് എസുകാരനായ അടൽബിഹാരി വാജ്പൈ പങ്കെടുത്തിരുന്നു. (പ്രധാനമന്ത്രി ആയ ശേഷം വാജ്പൈ ആദ്യമായി മലപ്പുറത്തു വന്നത് കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നുഅന്ന് അദ്ദേഹം മലപ്പുറം ജില്ലക്കെതിരെ താൻ നടത്തിയ സമരത്തെ ഓർത്തെടുത്തു കൊണ്ട് പറഞ്ഞുഞാൻ സമരം ചെയ്യുമ്പോൾ മനസ്സിൽ കണ്ട ജില്ലയല്ല മലപ്പുറംമതസഹിഷ്ണുതക്കു രാജ്യത്തിനു മാതൃകയാണ് മലപ്പറം.) പത്രങ്ങൾ ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്കു പിന്തുണ നൽകുന്നതിനു പകരം അപസർപ്പക കഥകൾ മെനയുന്നതിൽ മൽസരിച്ചുജില്ലക്കെതിരെ ഖണ്ഡശ്ശ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതാനൂരിലെ ഒരു അമ്പലത്തിന്റ മുകളിൽ പാകിസ്ഥാന്റെ കൊടി കണ്ടു എന്നു വരെ പത്രങ്ങൾ വാർത്ത പടച്ചുജില്ല രൂപീകരിച്ചാൽ താനൂർ കടപ്പുറത്ത് പാകിസ്ഥാൻ പട്ടാളം വരുമെന്ന് ഒരു പത്രമെഴുതിപ്പിടിപ്പിച്ചുഅങ്ങനെയെങ്കിൽ ഇന്ത്യയുടെ  ചോറ്റു പട്ടാളത്തെ ഉടൻ പിരിച്ചു വിടണമെന്നു സി എച് തിരിച്ചടിച്ചുശത്രുക്കൾ എല്ലാം ഒരു വശത്തും എതിർക്കാൻ ചന്ദ്രികയും മുസ്ലിം ലീഗും റുവശത്തും.
സമരങ്ങളുടെ വേലിയേറ്റങ്ങളുടെയും ദുഷ്പ്രചാരണങ്ങളുടെയും ഇടയിലേക്ക് 1969 ജൂൺ 16 നു ജില്ല പിറന്നു വീണുഏറനാട്പെരിന്തൽമണ്ണതിരൂർപൊന്നാനി താലൂക്കുകൾ ചേർന്നതായിരുന്നു പുതിയ ജില്ല. മലപ്പുറത്തെ മുഴുവൻ ജനങ്ങളും അത് ഒരു ആഘോഷമാക്കിപെരൂൽ സാഹിബിന്റെ നാട്ടുകാർ ആഘോഷം ഒന്നു കൊഴുപ്പിക്കാൻ തന്നെ തീരുമാനിച്ചുഇറച്ചിയും ചോറും വിളമ്പാൻ തിരുമാനിച്ചുഇതിന്നായി ചേർന്ന പ്രദേശത്തെ മുസ്ലിം ലീഗുകാരുടെ യോഗത്തിലേക്ക് പെരൂൽ സാഹിബ് എത്തിയത് അവസാനമായിരുന്നു തീരുമാനം കേട്ട സാഹിബ് ലീഗുകാരോട് കയർത്തു തീരുമാനം മാറ്റണമെന്നു വാശി പിടിച്ചുജില്ല മുസ്ലിംകളുടേതോ ലീഗുകാരുടേതോ മാത്രമല്ലമുഴുവൻ ജനങ്ങളുടേതുമാണ്അതുകൊണ്ടു തന്നെ എല്ലാ ജനങ്ങ്ങ്ങൾക്കും തിന്നാവുന്ന സദ്യയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചുഅങ്ങനെ തന്നെ നടത്തുകയും ചെയ്തുകൂറ്റത്തിൽ രാമൻ നായർ നഗറിൽ മുസ്ലിം ലീഗ് സമ്മേളനം നടത്തിയ മതേതര വാദിയായിരുന്നു പെരൂൽ സാഹിബ്.
എന്തു കാര്യത്തെയും – നാട്ടിൽ നടക്കുന്ന ചെറിയ അടിപിടി മുതൽ കാളപൂട്ടും നായാട്ടും വരെയുള്ള കാര്യങ്ങൾ പാട്ടാക്കി പാടിയിരുന്ന മാപ്പിളമാർ ജില്ലയുടെ ജനനവും പാട്ടാക്കിപ്പാടി ആഘോഷിച്ചുമലപ്പുറം പടയും ബദർ പടയും പാടിയിരുന്ന മലപ്പുറം പി ചേക്കു രചിച്ച ഗാനം അവർ പാടി നടന്നു
മലപോലുറച്ചതല്ലയോ മലപ്പുറം ജില്ലാ
മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ലാ
സത്യം സമത്വവും പടുത്തോരുത്തമ ജില്ലാ
മുത്തേ  കേരളത്തിലെ പത്താമതു ജില്ലാ.
(മലപോലുറച്ചതല്ലയോ..)
വാശി പിടിച്ചു കൊണ്ട് ചിലർ മീശ പിരിച്ചൂ
ലവലേശവും വഴങ്ങിടാതെ ജില്ല പിറന്നൂ
…………………………………………….
അന്നത്തെ ഹിന്ദി ഹിറ്റ് ഗാനമായിരുന്ന എഹ്സാനുമെരേ ദിൽകൊ തുമാരാ..” എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു  ഗാനം സെറ്റ് ചെയ്തിരുന്നത്.
അവിടിന്നിങ്ങോട്ട് ജില്ല വളരുക തന്നെയായിരുന്നുഎന്നാൽ ജന്മനാ ലഭിച്ച  വിവാദത്തിന്റെ അലയൊലി ഇന്നും അടങ്ങിയിട്ടില്ലദേശീയ അന്തർദേശീയ നിലവാരമുള്ള ജീവിത നിലവാരത്തിലേക്ക് ഒരു ജനത കുതിച്ചെത്തുകയായിരുന്നുരൂപീകരണ സമയത്തു വെറും മൂന്നര കോളജു മാത്രം ഉണ്ടായിരുന്ന മലപ്പുറം ഇന്നു എഴുപതിൽ ചിൽവാനം കോളജുകളുള്ള ജില്ലയാണ്പ്രാഥമിക വിദ്യാലയങ്ങൾ പോലും ഇല്ലാതിരുന്ന മലപ്പുറം ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങ്ളുള്ള ജില്ലയാണ്അംഗൻ വാടി മുതൽ സർവ്കലാശാലയും ചെറിയ ബസ് സ്റ്റോപ്പ് മുതൽ അന്താരാഷ് ട്ര വിമാനത്താവളവും മലപ്പുറത്തുണ്ട്. 1991 ഏപ്രിൽ പതിനെട്ടാം തിയ്യതി സായം സന്ധ്യയിൽ കോഴിക്കോട് അങ്ങാടിയിലെ മണൽ തരികളെ കോരിത്തരിപ്പിച്ചു കൊണ്ട് ഒരു പ്രഖ്യാപനം നടന്നുഇന്ത്യൻ സാഹിത്യ തറവാട്ടിലെ കുലപതി മുൽക് രാജ് ആനന്ദ് അടക്കമുള്ളവർ സന്നിഹിതരായ വേദിയിൽ വെള്ളക്കാച്ചി തുണിയും മുഴുക്കയ്യൻ കുപ്പായവും മക്കനയും ധരിച്ച മലപ്പുറം ജില്ലയിലെ കാവനൂരിലെ ഒരു കുഗ്രാമത്തിൽ നിന്നു വന്ന ചേലക്കോടൻ പാത്തുമ്മ ലോക മാധ്യമങ്ങളുടെ മുഴുവൻ മുന്നിൽ നിന്നു കൊണ്ടായിരുന്നു  പ്രഖ്യാപനം നടത്തിയത്. “കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു വെളിച്ചം ഇവിടെ എന്നും നിലനിൽക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെനിരക്ഷരരായിരുന്ന ഒരു തലമുറയുടെ പിന്മുറക്കാർ വിവര സാങ്കേതിക വിദ്യക്കു മേൽനോട്ടം വഹിക്കുന്നവരും മൽസര പരീക്ഷകളുടെ റാങ്കുകളുടെയും ഉടമകളുമായി മാറിയത് കഠിനാദ്ധ്വാനവും രാഷ്ട്രീയ ഇച്ചാശക്തിയും  സമ്മേളിച്ച്പ്പോളായിരുന്നു.
 വികേന്ദ്രീകൃത ആസൂത്രണം നടപ്പിലായിജനസംഖ്യാനുപാതികമായി സർക്കാർ ഫണ്ടുകൾ ലഭിച്ചപ്പോൾ മലപ്പുറത്തിന്റെ മുഖഭാവം ഒന്നു കൂടി മാറിസഞ്ചാര യോഗ്യമായ റോഡുകളും നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളും പുരോഗതിയുടെ ചൂണ്ടുപലകകളായി നിൽക്കുന്നുകർഷകരും മൽസ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ഉൾക്കൊള്ളുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ പുരോഗതിക്ക് ഇനിയും കുറേ മുന്നോട്ട് പോകേണ്ടതുണ്ട്ജില്ലയിലെ ജല സമ്പന്നമായ നദികളിലെ വെള്ളം ഒഴുകി കടലിൽ പതിക്കുന്നതിനു പകരം പുരോഗമനാത്മകമായി അതു ഉപയോഗിക്കേണ്ടതുണ്ട്.
ജില്ലയിൽ സ്ഥാപിതമായ അലീഗർ സർവകലാശാലാ ഓഫ് കാമ്പസിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ദേശീയ നിലവാരമുള്ള പരിശീലന കേന്ദ്രങ്ങളും   എസ് കോച്ചിംഗ് സെന്ററുകളും തുടങ്ങേണ്ടതുണ്ട്നാല്പത്തി രണ്ടു വയസ്സു പൂർത്തിയാക്കി നാല്പത്തി മൂന്നിലേക്ക് കാലൂന്നുന്ന ജില്ല ഒരു സർക്കാർ മെഡിക്കൽ കോളജിനു വേണ്ടിയുള്ള അദ്ധ്വാനത്തിലാണ്ജില്ലാ രൂപീകരിക്കാൻ യത്നിച്ച പാർട്ടി കേരളത്തിൽ അധികാരത്തിലുള്ളതിനാൽ മലപ്പുറത്തിന്റെ പ്രതീക്ഷ അസ്ഥാനത്താവുകയില്ല.
ജില്ല നിലവിൽ വന്നെങ്കിലും ശത്രുക്കൾ അടങ്ങിയിരുന്നില്ലഅവരുടെ പുതിയ ആയുധങ്ങളുമായി അവർ ഇറങ്ങിത്തിരിച്ചുജില്ല നിലവിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്വത്തുകൾ അവർ പറഞ്ഞതു ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കാനുള്ള തത്രപ്പാടായിരുന്നു പിന്നീട്അതിന്നായി അവർ കണ്ടെത്തിയത്വേഗത്തിൽ കത്തിപ്പിടിക്കാവുന്ന ഒരു വസ്തുവായിരുന്നുമതവും സാമുദായികതയും വർഗ്ഗീയതയും അവർ അതിന്നായി കയ്യിലെടുത്തുഅങ്ങാടിപ്പുറത്തുണ്ടായിരുന്ന മുസ്ലിം പള്ളിയുടെ അടുത്തായി അങ്ങാടിയിലെ കച്ചവടക്കാർ അവരുടെ ചപ്പുചവറുകൾ നിക്ഷേപിക്കുന്ന ഒരു സ്ഥലംഒരു സുപ്രാഭാതത്തിൽ അവിടെ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടുഎന്നു മാത്രമല്ല സ്ഥലവും പള്ളി നിൽക്കുന്ന സ്ഥലവും പഴയ അമ്പലമായിരുന്നുഅത് മുസ്ലിംകൾ കയ്യേറി പള്ളിയുണ്ടാക്കിയതാണ്അതുകൊണ്ട് പള്ളി പൊളിച്ചു അവിടെ അമ്പലമുണ്ടാക്കാൻ അനുവാദം നൽകണംവഗർഗീയ കലാപത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായിഎരിതീയിൽ എണ്ണയൊഴിക്കാൻ ദേശീയ വാദിയും കേരള ഗാന്ധി എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമായ കെ കേളപ്പൻ സമരത്തിനു പിന്തുണയുമായി എത്തികേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ  എം എസ് നമ്പൂതിരിപ്പാടുംഇതിനു സമാനമായ ബാബ് രി മസ്ജിദ് പ്രശ്നം കത്തി നിന്ന കാലത്ത് പള്ളി ഒരു നില കൂടി നിർമ്മിച്ച് പകുതി മുസ്ലിംകൾക്കും പകുതി ഹിന്ദുക്കൾക്കുമായി വീതിക്കണമെന്നു ആദ്യമായി  തിരൂരിൽ വച്ചു പറഞ്ഞ അതേ നമ്പൂതിരിപ്പാട്പ്രശ്നം പരിഹരിക്കാൻ കഴിയാതെ മുഖ്യമന്ത്രി പാണക്കാട്ടെത്തിപാണക്കാട് സയ്യിദ് പി എം എസ്  പൂക്കോയതങ്ങൾ പ്രശ്നം ഏറ്റെടുത്തുമുഖ്യ മന്ത്രി കൂടെ വരേണ്ട്തില്ലമലപ്പുറം റസ്റ്റ് ഹൗസിൽ വിശ്രമിച്ചാൽ മതി എന്നു പറഞ്ഞു കൊണ്ട് തങ്ങൾ അങ്ങാടിപ്പുറത്തേക്ക് കുതിച്ചുതങ്ങൾ എത്തുമ്പോൾ എന്തും ചെയ്യാൻ തയ്യാറായി ഹിന്ദുക്കളും മുസ്ലിംകളും രണ്ടു ഭാഗത്തായി സർവ്വായുധ സന്നാഹരായി നിൽക്കുന്നുരണ്ടു കൂട്ടരോടും തങ്ങൾ ചോദിച്ചുഞാൻ ഒരു മധ്യം പറഞ്ഞാൽ നിങ്ങൾ സ്വീകരിക്കുമോഹിന്ദു സഹോദരങ്ങളായിരുന്നു ആദ്യമായി അനുകൂലമായി പ്രതികരിച്ചത്മുസ്ലിംകളും അംഗീകരിച്ചതോടെ തങ്ങൾ തന്റെ തീരുമാനം നടപ്പാക്കിഒരു പിടി കയർ വാങ്ങിക്കൊണ്ടു വന്നു ഒരറ്റം അമ്പലക്കമ്മിറ്റി ഭാരവാഹിയുടെ കയ്യിലും മറ്റേ അറ്റം പള്ളിക്കമ്മിറ്റി ഭാരവാഹിയുടെ കയ്യിലും കൊടുത്തുപടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നു കൊണ്ട് തങ്ങൾ പ്രഖ്യാപിച്ചുവലതു വശത്തുള്ളത് ഹിന്ദുക്കൾക്കും ഇടതു വശത്തുള്ളത് മുസ്ലിംകൾക്കുംഎല്ലാവർക്കും സർവ്വ സമ്മതമായ തീരുമാനംഒരു വലിയ ദുർഭൂതത്തെഇന്ത്യ മുഴുവൻ കത്തിക്കാൻ വേണ്ടി രാജ്യത്തിന്റെ ശത്രുക്കൾ ഒരുക്കി വെച്ച വെടിമരുന്ന് അതിന്റെ ഉത്ഭവസ്ഥാനത്തു തന്നെ കുഴിച്ചു മൂടി മലപ്പുറം ജില്ല മതസൗഹാർദ്ദത്തിന്റെ എന്നത്തെയും മാതൃകയായി.
വർഗ്ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജനത ജനാധിപത്യം ഒരു ആയുധമാക്കി നേടിയ പുരോഗതി. 1921 ലെ കലാപത്തെ ഇനി തല ഉയർത്താൻ കഴിയാത്ത വിധം ബ്രിട്ടീഷുകാർ അടിച്ചമർത്തിഎന്നാൽ  സമുദായത്തിന്റെ ഒരു കയ്യിൽ മലപ്പുറം കഠാരയും മറു കയ്യിൽ സമുദായ സ്നേഹവുമായിരുന്നുഅവരുടെ കയ്യിലുണ്ടായിരുന്ന ആയുധം താഴെ ഇടാനും  കയ്യിൽ രാഷ് ട്രീയം എന്ന ആയുധം ഏന്താനും സമുദായ സ്നേഹമെന്ന  മഹാവെളിച്ചവുമായി മുന്നോട്ട് നീങ്ങാനും മുസ്ലിം ലീഗ് അവരെ പഠിപ്പിച്ചുജനാധിപത്യത്തിലൂടെ ഉണർന്നഉയർന്ന ഒരു സമുദായമായി അവർ മാറി.
പണ്ടു വലിച്ചെറിഞ്ഞ  ആയുധം കയ്യിലെടുക്കാൻ പറഞ്ഞു കൊണ്ട് ചിലരെല്ലാം അലറിയും സ്വകാര്യ യോഗങ്ങൾ നടത്തിയും കവാത്തു നടത്തിയും സമുദായത്തെ വഴി തെറ്റിക്കാൻ വന്നെങ്കിലും  കള്ള നാണയങ്ങളെ എല്ലാം സമുദായം തിരിച്ചറിഞ്ഞു ഇരുത്തേണ്ടിടത്ത് ഇരുത്തിഅതിനും അവർ തെരഞ്ഞെടുത്ത വഴി ജനാധിപത്യം തന്നെയായിരുന്നു.

എഴുതിയത്: -  ഐനാദം